ബേക്കല്‍ പൊലീസ്‌ സബ്‌ഡിവിഷന്‍ അനുവദിച്ചു; ഉപ്പള, പെരിയ സ്റ്റേഷനുകള്‍ കടലാസില്‍

0
232

കാസര്‍കോട്‌: കാസര്‍കോട്‌, ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സബ്‌ഡിവിഷനുകള്‍ വിഭജിച്ച്‌ ജില്ലയില്‍ ബേക്കല്‍ സബ്‌ ഡിവിഷന്‍ അനുവദിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്‌.

ബേക്കല്‍, മേല്‍പ്പറമ്പ്‌, ബേഡകം, രാജപുരം എന്നീ പൊലീസ്‌ സ്റ്റേഷനുകള്‍ക്കൊപ്പം മറ്റൊന്നു കൂടി ബേക്കല്‍ സബ്‌ഡിവിഷന്റെ കീഴില്‍ വരും. അമ്പലത്തറയോ, വെള്ളരിക്കുണ്ടോ ആയിരിക്കും കൂട്ടിച്ചേര്‍ക്കുക.നിലവില്‍ ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരിക്കും ഡിവൈ എസ്‌ പി ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിക്കുകയെങ്കിലും പിന്നീട്‌ പെരിയയില്‍ സ്ഥിരം ഓഫീസ്‌ ആരംഭിക്കാനാണ്‌ ആലോചന.

അതേസമയം വര്‍ഷങ്ങളായി പരിഗണനയിലുള്ള ഉപ്പള പൊലീസ്‌ സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പെരിയയില്‍ യൂണവേഴ്‌സിറ്റി പൊലീസ്‌ സ്റ്റേഷന്‍ എന്ന ശുപാര്‍ശയും തീരുമാനമാകാതെ കിടക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here