പെട്രോള്‍ വില 93 രൂപയ്ക്കു മുകളിൽ; ഡീസല്‍ വില 86 കടന്നു: ഇന്നും വില കൂട്ടി

0
264

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോൾ വില 93 കടന്നു. 93 രൂപ 8 പൈസയാണ് നഗരത്തിലെ വില. കൊച്ചിയിൽ 91 രൂപ 44 പൈസയാണ് ഇന്ന് പെട്രോളിന്റെ വില. തിരുവനന്തപുരത്ത് 87 രൂപ 59 പൈസയും കൊച്ചിയിൽ 86 രൂപ 2 പൈസയുമാണ് ഡീസലിന്റെ ഇന്നത്തെ വില. രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെട്രോൾ വില നൂറ് കടന്നു. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

ഇന്ധന വിലവർധനയിൽ ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതിഷേധവുമായി രംഗത്തെത്തി. ബിഹാറിലെ പട്നയിലെ വീട്ടിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്തായിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് സമയത്ത് ഇന്ധന വില കുറയ്ക്കുമെന്ന് പറഞ്ഞ ബിജെപി, നേർ വിപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് തേജസ്വി പറഞ്ഞു. ബിഹാറിലെ പലയിടത്തും ഇന്ധനവില ഇപ്പോൾ തന്നെ 100 കടന്നെന്നും തേജസ്വി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here