തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഭര്‍തൃമതിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു; ദുരൂഹതയെന്ന് പൊലീസ്

0
259

കാഞ്ഞങ്ങാട്: ഭര്‍തൃമതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ അറുത്ത് ബന്ധുക്കള്‍ ആസ്പത്രിയിലെത്തിച്ച അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറ (25) യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാറപ്പള്ളി മഖാമിന് സമീപത്ത് താമസിക്കുന്ന റസാഖിനെ ഭാര്യയാണ് നൗഷീറ. റസാഖും നൗഷീറയും ഒരു വിരുന്നു കഴിഞ്ഞ് ഒരു മണിയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. നൗഷീറ വീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയിലേക്കും പോയി. റസാഖ് ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്കും പോയി. റസാഖ് ചായ കഴിച്ച് മുറിയിലേക്ക് എത്തുമ്പോഴേക്കാണ് നഷീറയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഷാള്‍ അറുത്ത് കാഞ്ഞങ്ങാട്ടെ ആസ്പത്രിയിലും അവിടെ നിന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി. എന്നാല്‍ ആസ്പത്രി എത്തുമ്പോഴേക്കും മരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് അമ്പലത്തറ പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. പാണത്തൂര്‍ എരമത്തെ ഖാദറിന്റെ മകളാണ്. മൂന്നരയും ഒന്നും വയസ്സുള്ള പെണ്‍മക്കള്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here