തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ട്രാൻസ്ജെന്റർ തീകൊളുത്തി ആത്മഹത്യ ചെയ്തു

0
252

കണ്ണൂർ: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തോട്ടട സ്വദേശിയാണ്. വീട്ടിനകത്ത് വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊലീസ് കോളനിയിലും ആശുപത്രിയിലും എത്തി പരിശോധന നടത്തി. ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here