മഞ്ചേശ്വരം: വീട്ടിൽ വിൽപനക്ക് സൂക്ഷിച്ച ഒമ്പത് കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ബന്തിയോട് ദേർജാലിലെ ജിക്കി എന്ന സക്കറിയ (33) ആണ് അറസ്റ്റിലായത്. കട്ടിലിന്‍റെ അടിയിൽ ചാക്കിൽ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്.
കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വീട്ടിൽ പരിശോധന നടത്തിയത്.
പ്രിവന്‍റീവ് ഓഫിസർ രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം. ഹമീദ്, ജിജിത്ത് കുമാർ, സിവിൽ വനിത എക്സൈസ് ഓഫിസർ സുഭ, ഡ്രൈവർ സത്യൻ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.