ഉപ്പള: ഉപ്പളയിൽ യുവാവിന് വെട്ടേറ്റു. മണിമുണ്ടെ സ്വദേശി മുഹമ്മദ് അർഷിദി (41)നാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ഉപ്പള ടൗണിന് സമീപമാണ് സംഭവം. കുടുബത്തോടൊപ്പം ടൗണിൽ എത്തിയ അർഷിദിനെ മൂന്നംഗ സംഘം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൈക്ക് പരിക്കേറ്റ അറഷീദിനെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.