സംഘ്പരിവാര്‍ കേന്ദ്രത്തിലെ ആള്‍കൂട്ട കൊലപാതകം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരം: യൂത്ത് ലീഗ്

0
256
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സംഘ്പരിവാര്‍ ശക്തികേന്ദ്രത്തില്‍ വെച്ച് ചെമ്മനാട് സ്വദേശി റഫീഖിനെ ഒരു സംഘമാളുകള്‍ ക്രൂരമായി തല്ലികൊന്ന സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
പോലീസിന്റെ സാന്നിദ്ധ്യമുണ്ടായ സമയത്താണ് റഫീഖിനെ മര്‍ദ്ധിച്ചതും കൊല്ലപ്പെടുന്നതും ഇത് വളരെ ഗൗരവമേറിയ സംഭവമാണ്
കാസര്‍കോട് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനും സാമുദായിക സംഘര്‍ഷമുണ്ടാക്കാനുമുള്ള ശ്രമം ഇതിന്റെ ഭാഗമായി നടന്നിറ്റുണ്ടോയെന്ന് അന്വേഷിക്കാന്‍ പോലീസ് തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കൊലപാതകത്തെ നിസാര വല്‍ക്കരിച്ച് കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചാല്‍ ശക്തമായ പ്രതിശേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും യുത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here