പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ്: മഞ്ചേശ്വരം മണ്ഡലത്തിൽ വ്യാപകമായി ബിജെപി-സിപി എം പരസ്യ സഖ്യം- മുസ്ലിം ലീഗ്

0
376

ഉപ്പള: ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ കുമ്പള മഞ്ചേശ്വരം പഞ്ചായത്തുകളിൽ പരസ്യമായി ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയതായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്‌ ടി എ മൂസയും ജനറൽ സെക്രട്ടറി എം അബ്ബാസും ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്‌സലാണിതെന്നും മതേതര ജനാതിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് വേളകളിൽ മതേതര മുഖം മൂടിയണഞ്ഞ് സ്വതന്ത്ര വേഷത്തിൽ വർഗീയ ശക്തികളായ ബിജെപിയെ എതിർക്കുന്നത് ഞങ്ങളാണെന്ന വീരവാദവുമായി രംഗത്ത് വരുന്ന സിപിഎം, ബിജെപിയുമായുള്ള പരസ്യ ബന്ധത്തിലൂടെ മുസ്‌ലിംകളാതി പിന്നോക്ക ന്യൂനപക്ഷ മതേതര വിഭാഗങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും ഇത്തരക്കാരുടെ മുഖം മൂടി വലിച്ചു കീറി കളയാൻ സമയമായെന്നും നേതാക്കൾ പ്രസ്താവനയിലൂടെ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here