കൊവിഡ് വാക്‌സിന്‍ വിതരണം 10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം

0
168
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം പത്തു ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത ബുധനാഴ്ച്ചയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന ഡ്രൈ റണിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. വാക്‌സിന്‍ എടുക്കേണ്ടവര്‍ കൊവിഡ്‌ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈനികര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് രജിസ്‌ട്രേഷന്റെ ആവശ്യമില്ല.
കഴിഞ്ഞ ദിവസമാണ് കൊവിഡിനെതിരെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡും ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ അനുമതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here