ഉപ്പള സോങ്കാലിൽ കുടുംബവഴക്കിനിടെ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു

0
212

ഉപ്പള:(www.mediavisionnews.in) ഉപ്പളയില്‍ കുടുംബവഴക്കിനിടെ മൂന്ന് സ്ത്രീകളെ വെട്ടിപരിക്കേല്‍പ്പിച്ചു. സോങ്കാല്‍ ശാന്തിഗുരിയിലെ ലക്ഷ്മി, മക്കളായ മാധവി, രുഗ്മിണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സോങ്കാലിലെ വീട്ടിലെത്തിയ കര്‍ണാടക ബെല്‍ത്തത്തങ്ങാടിയിലെ രവി(40)യാണ് ഭാര്യ ഗൗരിയുടെ അമ്മ ലക്ഷ്മിയെയും ഭാര്യയുടെ രണ്ട് സഹോദരിമാരായ മാധവിയെയും രുഗ്മിണിയെയും വാക്കത്തി കൊണ്ട് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് സ്ത്രീകളെയും മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലെത്തി വഴക്കുകൂടിയ രവിയുടെ തലയില്‍ ലക്ഷ്മിയും മാധവിയും ചേര്‍ന്ന് ഇഷ്ടിക കൊണ്ടടിച്ചിരുന്നു. ഇതോടെ രവി വീട്ടുവരാന്തയിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് വീശി. ഇതിനിടെയാണ് ലക്ഷ്മിക്കും മക്കള്‍ക്കും വെട്ടേറ്റത്. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രവിയെ സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here