2021ൽ വാട്സ്ആപ്പ് ഇങ്ങനെയൊക്കെയങ്ങ് മാറും

0
403

2021 വാട്സ് ആപ്പിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്. നിലവിൽ ഒട്ടനവധി മാറ്റങ്ങൾ ഈ ദിവസങ്ങളിൽ വാട്സ്ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. വാട്സ്ആപ് ടെഡ്ക്ടോപ്പ്/വെബ് വേർഷനിൽ വോയ്സ്, വീഡിയോ കോൾ ഓപ്ഷനുള്ള പരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്.

ഈ വർഷം വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വാട്സ്ആപ് ഒരേ സമയം ഒന്നിൽ കൂടുതൽ ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന ഫീച്ചർ ഈ വർഷം അവതരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബറിൽ ആപ്പിളിലുള്ള ബീറ്റ വേർഷൻ വാട്സ് ആപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഒരുക്കിയിരുന്നു. നിലവിൽ മൊബൈലിലും ഒരു ഡസ്ക്ടോപ്പിലുമാണ് വാട്സ് ആപ് ഒരേ സമയം ഉപയോഗിക്കാനാകുക.

നിലവിൽ വീഡിയോ സ്റ്റാറ്റസ് ആക്കുമ്പോഴും മറ്റൊരാൾക്ക് അയക്കുമ്പോഴും മ്യൂട്ട് ചെയ്ത് വെക്കാനുള്ള സൗകര്യം വാട്സ്ആപ്പിൽ ഇല്ല. ഈ വർഷത്തോടെ ആ പരാതിയും തീരുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here