‘ഹൃദയാരോഗ്യത്തിന് മികച്ചത്’; ട്രോള്‍ പൂരം, ഗാംഗുലി അഭിനയിച്ച പരസ്യം പിന്‍വലിച്ചു

0
213

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി അഭിനയിച്ച ഒരു പരസ്യം ട്രോള്‍ പ്രസരത്തെ തുടര്‍ന്ന് പിന്‍വലിച്ചു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യ മുഴുവന്‍ വില്‍ക്കപ്പെടുന്ന ഒരു പ്രമുഖ കുക്കിംഗ് ഓയിലിന്റെ പരസ്യമാണ് ട്രോളുകള്‍ ശക്തമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്.

‘ഹൃദയാരോഗ്യത്തിന് മികച്ചത്’ എന്നതായിരുന്നു എണ്ണയുടെ പരസ്യവാചകം. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച ഹൃദയാഘാതം മൂലം ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗാംഗുലി ആശുപത്രിയിലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഈ പരസ്യത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും ട്രോളുകള്‍ പരക്കുകയായിരുന്നു.

Sourav Ganguly's Ad Taken Off After Healthy Oil Brand Heavily Trolled

‘ഈ എണ്ണ ഉപയോഗിച്ചതിനു ശേഷം ഹൃദയാഘാതം വന്ന ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു’, ‘എണ്ണ ഹെല്‍ത്തിയാണെന്ന് തെളിയിച്ചു. അതുകൊണ്ടാണ് ദാദ ആശുപത്രിയിലായത്’ തുടങ്ങി നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ തല പൊക്കിയത്. ഇതോടെ കമ്പനി ഈ പരസ്യം പിന്‍വലിച്ച് തടിതപ്പുകയായിരുന്നു.

 

ശനിയാഴ്ച രാവിലെ പതിവ് ജിം വ്യായാമത്തിനിടെ ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. കൊല്‍ക്കത്ത വുഡ് ലാന്‍ഡ് ആശുപത്രിയി ചികിത്സയില്‍ കഴിയുന്ന ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here