സ്വർണം തൊട്ടാൽ പൊള്ളും; ഇന്നുമാത്രം കൂടിയത്​ ഗ്രാമിന്​ 70 രൂപ

0
230

​കൊച്ചി​: സ്വർണവില തിങ്കളാഴ്​ച രണ്ടുതവണ ഉയർന്നു. രാവിലെ സ്വർണ വില ഗ്രാമിന്​ 40 രൂപ വർധിച്ച്​ 4730 രൂപയും പവന്​ 37,840 രൂപയുമായിരുന്നു. ഉച്ചക്ക്​്​ ശേഷം വീണ്ടും 30 രൂപ കൂടി ഗ്രാമിന്​ വർധിച്ച് 4760 രൂപയും പവന്​ 38,080 രൂപയുമായി.

അന്തരാഷ്​ട്ര വില രാവിലെ 1922 ഡോളറായിരുന്നു. ഉച്ചക്ക്​ ശേഷം 15 ഡോളർ കൂടി 1937 ഡോളറിലെത്തുകയായിരുന്നു. ഇതാണ്​ വില ഉയരാൻ കാരണം.

ഫെബ്രുവരി അവസാനം വരെ സ്വർണ വില കൂടാനാ​ണ്​ സാധ്യതയെന്നാണ്​ നിഗമനം. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്വർണം ​​പ്രധാന നിക്ഷേപ മാർഗമായി തിരഞ്ഞെടുത്തതിനെ തുടർന്ന്​ സ്വർണവില കുതിച്ചുയർന്നിരുന്നു. ശേഷം വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here