പേരും മതവും മാറി പ്രവാസിയുടെ ഭാര്യയായി, ഭർത്താവ് നാട്ടിലെത്തുന്നതിന് ഒരു മാസം മുമ്പ് കാമുകനൊപ്പം പോയി, സുഖവാസത്തിനൊടുവിൽ കിട്ടിയത് മുട്ടൻ പണി

0
381

ആര്യനാട്: പ്രവാസിയായ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെയും കാമുകൻ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

യുവതി പത്തൊമ്പതാം വയസിൽ പ്രവാസിയായ ഒരാളെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രവാസിയുടെ മതം സ്വീകരിച്ചിരുന്നു. പേരും മാറ്റി. ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. ഇതിനിടെയാണ് മറ്റൊരാളുമായി പ്രണയത്തിലാകുന്നത്. അടുത്തമാസം ഭർത്താവ് നാട്ടിൽ വരാനിരിക്കെയാണ് യുവതി കാമുകനൊപ്പം പോയത്. വീട്ടിൽ ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു ഒളിച്ചോട്ടം.

ഉടൻതന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാമുകന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിയ്ക്കും കാമുകനുമെതിരെ കേസെടുത്തത്.യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കും മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here