ചൂടാക്കിയാൽ സ്വർണത്തരിയാകും; 4 കിലോ മണൽ നൽകി 50 ലക്ഷം തട്ടി

0
173

ചൂടാക്കിയാൽ സ്വർണത്തരിയാകും എന്ന് വിശ്വസിപ്പിച്ച് നാലുകിലോ മണൽ നൽകി 50 ലക്ഷം രൂപ തട്ടിയെടുത്തു. പൂണെയിലെ ഒരു സ്വർണ വ്യാപാരിയെ കബളിപ്പിച്ചാണ് പണം തട്ടിയത്. ചൂടാക്കിയാൽ സ്വർണത്തരിയാകുന്ന ബംഗാളിൽ നിന്നുള്ള മാജിക് മണൽ ആണെന്ന് സംഘം വ്യാപാരിയെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നാലെയാണ് നാലുകിലോ മണലിന്റെ വിലയായി 50 ലക്ഷവും തട്ടിയെടുത്ത് സ്ഥലം വിട്ടത്.

വ്യാപാരിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുപ്പ് സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ്. ബംഗാളിൽ നിന്നുള്ള പ്രത്യേക തരം മണൽ കൈവശം ഉണ്ടെന്നും ഇത് ചൂടാക്കിയാൽ സ്വർണത്തരിയായി മാറുമെന്നും ഇയാൾ കുടുംബത്തെ വിശ്വസിപ്പിച്ചു. ഒരു വർഷത്തിലേറെയായി കുടുംബവുമായി അടുപ്പമുള്ള വ്യക്തിയെ വ്യാപാരി വിശ്വസിച്ചു. പിന്നാലെ നാലുകിലോ മണൽ നൽകി 50 ലക്ഷം രൂപ നൽകി. മണൽ ചൂടാക്കി നോക്കിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. വ്യാപാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here