കാന്തപുരവും മുനവ്വർ അലി ശിഹാബ് തങ്ങളും ട്രെയിൻ യാത്രയിൽ ഒരുമിച്ച്, മനസ് നിറഞ്ഞ് അണികളും

0
192

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് അത്യപൂർവമായ ഒരു കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ്. കേരളത്തിലെ യുവജന രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായി സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പങ്കുവച്ച ചിത്രമാണ് ശത്രുതയില്ലാതെ അണികളെ കമന്റ് ബോക്സിൽ ഒന്നിപ്പിച്ചത്. കാരണം, ചിത്രത്തിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആയിരുന്നു.

കഴിഞ്ഞയിടെ മുസ്ലിം ലീഗിന് എതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം ലീഗിലെ യുവജന നേതാവ് കാന്തപുരത്തിന് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബഹുമാന്യനായ എ.പി.അബൂബക്കർ മുസ്ല്യാർ അവറുകളെ കണ്ടു മുട്ടിയപ്പോൾ.’ – എന്ന കുറിപ്പോടെ ആയിരുന്നു ചിത്രം പങ്കുവച്ചത്.

ഏതായാലും ഈ കൂടിക്കാഴ്ച ഇരു വിഭാഗത്തിലെയും അണികളെയും സാരമായി സ്വാധീനിച്ചു. എല്ലാ വിഭാഗം മുസ്ലിംകളുമായും ചർച്ചകൾ നടക്കട്ടെയെന്നും ഭിന്നതകൾ മറന്നും പൊറുത്തും ഒന്നിച്ചു നിന്നാൽ എല്ലാവർക്കും വിജയം എന്നുമാണ് ചിത്രത്തിന് താഴെ ഒരാൾ കമന്റ് ആയി കുറിച്ചത്. മനസിന് വല്ലാത്ത സന്തോഷം തോന്നുന്ന ഫോട്ടോയെന്നാണ് വേറൊരാൾ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here