അതിതീവ്ര വൈറസ് കേരളത്തിലും; ആറുപേര്‍ക്ക് രോഗം, അതീവ ജാഗ്രതാ നിര്‍ദേശം

0
196

തിരുവനന്തപുരം: ജനിതകമാറ്റം വന്ന വൈറസ് കേരളത്തില്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുബത്തിലെ രണ്ട് പേര്‍ക്കും ആലപ്പഴയിൽ ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്കും കോട്ടയത്തും കണ്ണൂരിലും ഓരോ ആളുകൾക്കും ആണ് വൈറസ് സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. രോഗികളുമായി ഇടപെട്ടവരേയും നിരീക്ഷിക്കും. അതിതീവ്ര വൈറസ് ബാധയുള്ള രാജ്യങ്ങളിൽ നിന്ന്  വന്നവരുമായി സമ്പര്‍ക്കമുണ്ടായവര്‍ ജാഗ്രത പാലിക്കണം.

യുകെയിൽ നിന്ന് വന്നവരിലാണ് ഇപ്പോൾ അതിതീവ്ര വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ പോയി വന്നിട്ടുള്ളവരിൽ അതിതീവ്ര വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കും.  29 പേരുടെ സാമ്പിളാണ് ഇത് വരെ അയച്ചത്. അതിൽ 11 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഇനിയും കിട്ടാനുണ്ട് . അത് നാളെയോ മറ്റോ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here