റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കര്‍ഷകര്‍

0
210

റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കർഷക സംഘടനകൾ. ഡല്‍ഹി നഗരത്തിൽ ജനുവരി 26ന് ട്രാക്ടർ റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. റാലിയുടെ സഞ്ചാര പാത നാളെ തീരുമാനിക്കും. നേരത്തെ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ റാലിക്ക് അനുമതി നൽകില്ലെന്ന നിലപാടിലായിരുന്നു പോലീസ്. റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയേയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ റാലി നടത്തുമെന്നാണ് സംഘടനകൾ അറിയിക്കുന്നത്.

പരേഡിൽ പങ്കെടുക്കുന്ന കർഷകർ അച്ചടക്കം പാലിക്കണമെന്നും കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിംഗ് ചാദുനി അഭ്യർഥിച്ചു. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തിയുള്ള റാലിക്കാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കര്‍ഷകരുമായി നടത്തിയ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. കര്‍ഷക പ്രതിഷേധങ്ങള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്താനാണ് തങ്ങള്‍ ട്രാക്ടര്‍ റാലി സംഘടിപ്പിക്കുന്നതെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here