പ്രവാസികളുടെ വോട്ടവകാശം യാഥാര്‍ഥ്യമാകുന്നു; ഇ- തപാല്‍ വോട്ടിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി

0
200

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ വോട്ട് രേഖപ്പെടുത്താനുള്ള ഇ- തപാല്‍ വോട്ടിനെ അനുകൂലിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇ-തപാല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാവരോടും വിശദമായ കൂടിയാലോചന നടത്തണം എന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇ- തപാല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരുന്നതിനെ സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടാകും.

ഇ- തപാല്‍ വോട്ട് നടപ്പിലാക്കുന്നതിനുള്ള കരട് മാര്‍ഗ്ഗരേഖ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശകാര്യ മന്ത്രാലയവും നേരത്തെ വിശദമായി ചര്‍ച്ച നടത്തിയിരുന്നു. ഇ- തപാല്‍ വോട്ട് നടപ്പിലാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എംബസികളില്‍ ഉറപ്പ് വരുത്തണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് വിവിധ പ്രവാസി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും വിദേശകാര്യ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതനുസരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ വിവിധ സംഘടനകള്‍, മന്ത്രാലയങ്ങള്‍, ഡിപ്പാര്‍ട്‌മെന്റുകള്‍ എന്നിവരുമായിചര്‍ച്ച ആരംഭിക്കും. പ്രവാസി വോട്ടര്‍മാര്‍ക്ക് ഇ തപാല്‍ വോട്ട് ഏര്‍പ്പെടുത്തണമെങ്കില്‍ 1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരണം എന്ന് കേന്ദ്ര നിയമ മന്ത്രാലയത്തോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകും. കേരളം ഉള്‍പ്പടെയുള്ള നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇ -തപാല്‍ വോട്ട് ഏര്‍പെടുത്താന്‍ സാങ്കേതികപരമായും ഭരണപരമായും തയ്യാറാണെന്ന് കമ്മീഷന്‍  നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here