ആഗ്ര: ചരിത്ര സ്മാരകമായ താജ്മഹലിൽ കാവിക്കൊടി വീശി ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. നാല് പേരെ സി.ഐ.എസ്.എഫ് പിടികൂടി പൊലീസിന് കൈമാറി. തിങ്കളാഴ്ചയായിരുന്നു സംഭവം. താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന അവകാശവാദം ബി.ജെ.പി നേതാക്കൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ കാവിക്കൊടി വീശിയത്.
ഒരുകൂട്ടമാളുകൾ താജ്മഹലിന് മുന്നിൽ നിന്ന് കാവിക്കൊടി വീശുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിന്ദു ജാഗരൺ മഞ്ച് ജില്ല പ്രസിഡന്‍റ് ഗൗരവ് താക്കൂറിന്‍റെ നേതൃത്വത്തിലായിരുന്നു കൊടി വീശിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
#Agra: Activists of Hindu Jagran Manch on Monday hoisted saffron flags within the premises of #TajMahal, leading to the arrest of four persons including the outfit’s youth wing district president. pic.twitter.com/F3OFGDQG3e
— TOI Agra (@TOIAgra) January 4, 2021