ഖത്തർ ഉപരോധം അവസാനിച്ചു; സൗദി – ഖത്തർ അതിർത്തികൾ തുറക്കാൻ തീരുമാനം

0
196

ദോഹ: 2017 ജൂണിൽ ആരംഭിച്ച ഖത്തർ ഉപരോധം അവസാനിച്ചു. സൗദിയും ഖത്തറും തമ്മിലുള്ള കര -ജല-വ്യോമ അതിർത്തികൾ തുറന്നുകൊടുക്കാൻ തീരുമാനമായി. കുവൈത്ത്​ വിദേശകാര്യമന്ത്രിയാണ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​. അതിർത്തികൾ തിങ്കളാഴ്​ച രാത്രി തന്നെ തുറന്നേക്കും​. അൽജസീറയാണ്​ ഇക്കാര്യം റിപ്പോർട്ട്​ ​ചെയ്​തത്​. ഉപരോധം മൂലമുണ്ടായ ഗൾഫ്​ പ്രതിസന്ധിക്കും ഇതോടെ അറുതി ആവുകയാണ്​. ജനുവരി അഞ്ചിന്​​​ സൗദിയിൽ നടക്കുന്ന ഗൾഫ്​ സഹകരണ കൗൺസിലിൻെറ (ജി.സി.സി) 41ാമത്​ ഉച്ചകോടിയിൽ ഖത്തർ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനമാകുമെന്ന്​ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിന്​  മുമ്പേയാണ് തീരുമാനമുണ്ടായിരിക്കുന്നത്​.

ഉച്ചകോടിയിൽ പ​ ങ്കെടുക്കാൻ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിക്ക്​ കഴിഞ്ഞ ദിവസം സൗദി രാജാവിൻെറ ക്ഷണകത്ത്​ ലഭിച്ചിരുന്നു. ഖത്തറും സൗദിയും തമ്മിലുണ്ടാക്കിയ പരിഹാരകരാറുമായി ബന്ധപ്പെട്ട അന്തിമതീരുമാനവും ഉച്ചകോടിയിൽ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. തിങ്കളാഴ്​ച തന്നെ ഖത്തർ സൗദി കരഅതിർത്തിയായ അബൂസംറ തുറക്കാനുള്ള ഒരുക്കങ്ങൾ നടന്നിരുന്നു. തുടക്കംമുതൽതന്നെ പ്രശ്​നത്തിൽ മധ്യസ്​ഥത വഹിക്കുന്ന കുവൈത്തിൻെറ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ്​ ഇപ്പോൾ ഫലപ്രാപ്​തിയിലേക്ക്​ എത്തിയത്​. ട്രംപിൻെറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ്​ ​നടപടികൾ ത്വരിതഗതിയിലായത്​.

LEAVE A REPLY

Please enter your comment!
Please enter your name here