തിരുവനന്തപുരം: ഒരു മാസത്തിന് ശേഷം ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നതാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. നിലവില്‍ ബാരലിന് 54 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 98 പൈസയായി ഉയര്‍ന്നു. ഡീസല്‍ വാങ്ങാന്‍ 79 രൂപ 92 പൈസ നല്‍കണം. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപ 12 പൈസ നല്‍കണം. 78 രൂപ 15 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83 രൂപ 97 പൈസയാണ്. 74 രൂപ 12 പൈസ വേണം ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍. ഡിസംബര്‍ ഏഴിനാണ് ഇതിന് മുന്‍പ് ഇന്ധനവില കൂടിയത്. 2018 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ധനവില.