മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു

0
227

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവ് നായ്ക്കള്‍ കടിച്ചത്. പരിക്കേറ്റ് ഭാരതപുഴയുടെ തീരത്ത് അവശനിലയില്‍ കണ്ടെത്തിയ ശങ്കരനെ തൃശൂര്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here