തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഒടുവിലത്തെ കണക്ക് എൽഡിഎഫ് 10,114 വാർഡുകൾ; യുഡിഎഫ് 8,022; എൻഡിഎ1,600

0
257

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ 2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിനും യുഡിഎഫിനും വാർഡുകൾ കുറഞ്ഞു. എൻഡിഎയ്ക്ക് മാത്രമാണ് വിജയിച്ച വാർഡുകളിൽ വർധനയുള്ളത്. മുന്നണി സ്വതന്ത്രരെ കണക്കാക്കാതെയുള്ള കണക്കാണിത്.

ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനും ചേർത്ത് ഇത്തവണ എൽഡിഎഫിന് കിട്ടിയത് 10,114 വാർഡുകളാണ്. 8190 വാർഡുകൾ നേടിയ സിപിഎമ്മാണ് ഏറ്റവും വലിയ കക്ഷി. 2015ൽ സിപിഎം നേടിയത് 7982 വാർഡുകളായിരുന്നു. 2015ൽ എൽഡിഎഫിന് ആകെ കിട്ടിയത് 10,340 വാർഡുകളും. കഴിഞ്ഞ തദ്ദേശ തെര‍ഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽഡിഎഫിന് 226 വാർഡുകൾ കുറഞ്ഞു. എന്നാൽ, സിപിഎമ്മിന് 208 വാർഡുകൾ കൂടി.

യുഡിഎഫ്

യുഡിഎഫ് ഇത്തവണ 8022 വാർഡുകളിലാണ് വിജയിച്ചത്. 5551 വാർഡുകൾ നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ രണ്ടാമത്തെ കക്ഷി. 2015ൽ 5784 വാർഡുകൾ കോൺഗ്രസിനുണ്ടായിരുന്നു. അന്ന് യുഡിഎഫിന് ആകെ 8847 വാർഡുകൾ കിട്ടി. യുഡിഎഫിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 825 വാർഡുകൾ കുറഞ്ഞു. കോൺഗ്രസിന് കുറഞ്ഞത് 233 വാർഡുകൾ.

എൻഡിഎ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് വാർഡുകൾ കൂടിയത് മുന്നണികളിൽ എൻഡിഎക്ക് മാത്രമാണ്. 2015ൽ 1244 വാർഡുകൾ കിട്ടിയത് ഇപ്പോൾ ഇത് 1600 ആയി. അതിൽ 1596ഉം ബിജെപിക്കാണ്. 2015ൽ 1244 വാർഡുകളാണ് ബിജെപിക്ക് കിട്ടിയതെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ജോസ് പക്ഷം മുന്നിൽ

എൽഡിഎഫിന്റെ ഭാഗമായ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് 355ഉം യുഡിഎഫിൽ നിൽക്കുന്ന ജോസഫ് വിഭാഗത്തിന് 255ഉം വാർഡുകൾ ലഭിച്ചു. ഇവർ ഒരുമിച്ച് യുഡിഎഫിലായിരുന്ന 2015ൽ കിട്ടിയത് 630 വാർഡുകളാണ്.

വിവിധ പാർട്ടികൾക്ക് കിട്ടിയ വാർഡുകൾ

എൽഡിഎഫ്

സിപിഎം- 8190

സിപിഐ- 1283

കേരള കോൺഗ്രസ് എം- 355

എൽജെഡി- 88

ജെഡിഎസ്- 72

എൻസിപി- 48

ഐഎൻഎൽ- 29

കേരള കോൺ ബി- 23

ജനാധിപത്യ കേരള കോൺഗ്രസ്- 19

കോൺഗ്രസ് എസ്- 6

സ്കറിയാ തോമസ്- 1

യുഡിഎഫ്

കോൺഗ്രസ്- 5551

മുസ്ലിം ലീഗ്- 2131

കേരള കോൺഗ്രസ് ജോസഫ് -255

ആർ.എസ്.പി- 51

കേരളകോൺഗ്രസ് ജേക്കബ്- 29

ജനതാദൾ (ജോൺ ജോൺ വിഭാഗം)- 5

സിഎംപി- 0

ഫോർവേഡ് ബ്ലോക്ക്- 0

എൻഡിഎ

ബിജെപി- 1596

കേരളകോൺഗ്രസ് പിസി തോമസ്-2

ബിഡിജെഎസ്- 1

എൽജെപി- 1

മറ്റുള്ളവർ

സ്വതന്ത്രർ- 1870

എസ്.ഡി.പി.ഐ- 95

ട്വന്റി ട്വന്റി- 75

ആർഎംപിഐ- 20

LEAVE A REPLY

Please enter your comment!
Please enter your name here