Thursday, August 7, 2025
Home Kerala കുട്ടികളെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ; പ്രതി ആറ്റിങ്ങൽ സ്വദേശി സുനിൽകുമാർ

കുട്ടികളെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ; പ്രതി ആറ്റിങ്ങൽ സ്വദേശി സുനിൽകുമാർ

0
411
തിരുവനന്തപുരം: കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയിലെ പിതാവ് അറസ്റ്റില്‍. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറാണ് അറസ്റ്റിലായത്. മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇയാളെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിരുന്നു.
കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കുട്ടികളെ മര്‍ദിക്കുന്നയാളെ കണ്ടെത്താന്‍ സഹായം തേടിയത്. അടിക്കല്ലേ അച്ഛാ എന്ന കുട്ടികള്‍ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചെവി കൊള്ളാതെ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ എടുക്കുന്ന കുട്ടികളുടെ അമ്മയേയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here