കണ്ണൂർ: സംസ്ഥാനത്ത് വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് വർദ്ധിക്കുന്നു. കരിപ്പൂരിന് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.കാസർകോട് സ്വദേശികളാണ് സംഭവത്തിൽ കസ്റ്റഡിയിലായിരിക്കുന്നത്.
2 ലക്ഷം രൂപ വിലവരുന്ന 420 ഗ്രാം സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ക്യാപ്‌സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് നേരത്തെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ താമരശ്ശേരി സ്വദേശി മാലിക് അസ്‌റത്തിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലാണ് 40 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണവുമായി മാലിക് കരിപ്പൂരെത്തിയത്.