Saturday, July 26, 2025
Home Latest news ഏറ്റെടുക്കാനില്ലെന്ന് രാഹുല്‍; സോണിയ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ

ഏറ്റെടുക്കാനില്ലെന്ന് രാഹുല്‍; സോണിയ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ

0
277

ദില്ലി:  കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയാഗാന്ധി തുടരും. തലപ്പത്തേക്ക് ഇല്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചതോടെയാണ് സോണിയ തുടരുമെന്ന് ഉറപ്പായത്. ശക്തമായ നേതൃത്വം ഇല്ലെങ്കിൽ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തൽ. കോൺഗ്രസിലെ ഒരു നേതാവും രാഹുൽ ഗാന്ധിക്കെതിരല്ലെന്നും രാഹുൽ കോൺഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു. 

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി, ബിഹാർ തെരഞ്ഞെടുപ്പ്, തെലുങ്കാനയിലുണ്ടായ തോൽവി, അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം ഉന്നതതല യോഗത്തിൽ ചർച്ചയായെന്നാണ് വിവരം. ഇതോടൊപ്പം രാജ്യത്ത് ഇപ്പോൾ നടക്കുന്ന കർഷക സമരം, പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളും ചർച്ചയായതായും സൂചനയുണ്ട്. പാർട്ടിയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട മുതിർന്ന നേതാക്കളടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here