സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനത്തിന്​ സാധ്യത, വരും ദിവസങ്ങള്‍ നിര്‍ണായകം -ആരോഗ്യമന്ത്രി

0
374

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വളരെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക. കാരണം രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അത് വലിയ തോതിൽ പകരും. ക്രമാതീതമായി കേസുകൾ കൂടിയാൽ ആശുപത്രികൾ ബുദ്ധിമുട്ടിലാകുമെന്നും ചികിത്സാ കിട്ടാത്ത സാഹചര്യം ഉണ്ടാകുംർമെന്നും കെ കെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് പലരും നിർദേശങ്ങൾ മാറി കടന്നു. സത്യപ്രതിജ്ഞയും അധികാരമേൽക്കലും മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

https://www.facebook.com/watch/?v=417850875931157

LEAVE A REPLY

Please enter your comment!
Please enter your name here