കാസറഗോഡ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ചരിത്ര വിജയം നേടിയ മുൻ കെ എം സി സി നേതാവും, നിലവിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കൂടിയായ അഷ്‌റഫ് കർളക്ക് തളങ്കര വെൽഫിറ്റ് വില്ലയിൽ വെച്ച് വർണാഭമായ സ്വീകരണം സംഘടിപ്പിച്ചു.
യുഎഇ കെഎംസിസി നേതാവും വെൽഫിറ്റ് ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും, വ്യവസായ പ്രമുഖനുമായ യഹ്‌യ തളങ്കരയുടെ നേതൃത്വത്തിൽ അദ്ദേഹതിന്റെ വസതിയായ വെൽഫിറ്റ് വില്ലയിൽ വെച്ചാണ് സ്വീകരണ പരിപാടികൾ നടന്നത്.
സ്വീകരണ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദിഖ്, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം താഹിറ കെ വി. യൂസഫ്, അഷ്‌റഫ് കൊടിയമ്മ, പി. എച്. അസ്ഹരി ആദൂർ, സിദ്ദിഖ്, അബ്ദുൽ റഹ്മാൻ റാഡോ, തുടങ്ങിയവർ സംബന്ധിച്ചു.