തിങ്കളാഴ്ച രാത്രി 10.40ന് ന്യൂഡൽഹിയിലെത്തിയ വിമാനത്തിൽ 266 പേരാണ് ഉണ്ടായിരുന്നത്. ഇതിലെ അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഇവരിൽ കണ്ടെത്തിയത് പുതിയ ൈവറസാണോ എന്ന് ഉറപ്പായിട്ടില്ല. കൂടുതൽ ഗവേഷണങ്ങൾക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകൂ. ഇവരുടെ സാമ്പിളുകൾ ഗവേഷണത്തിനായി നാഷനൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് അയച്ചിട്ടുണ്ട്.
മുമ്പത്തെ വൈറസിനേക്കാൾ 70 ശതമാനം കൂടുതൽ പുതിയ വകഭേദത്തിന് പകരാൻ സാധ്യതയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിട്ടുണ്ട്. ഈ വൈറസിന്‍റെ സാന്നിധ്യം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, നിലവിലെ വാക്സിനുകൾ ഉപയോഗിച്ച് തന്നെ ഇതിനെ പ്രതിരോധിക്കാനാകുമെന്നാണ് വിദഗ്ധരുടെ അനുമാനം.