പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍

0
321
മഞ്ചേശ്വരം(www.mediavisionnews.in): ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ നിയാസ് (24) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുല്‍റഹ്‌മാന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുഞ്ചത്തൂര്‍ മാടയില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതിനെ ചൊല്ലി ഉന്തും തള്ളുമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here