കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ കോൺഗ്രസിൽ നേതൃത്വത്തിൽ അതൃപ്തി പുകയുന്നു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കാൻ കഴിയുകയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മീഡിയ വണ്ണിനോടാണ് രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രതികരണം.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. പൊതു രാഷ്്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാത്തത് നിരാശാജനകമാെണന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.