ശ്രീനനഗര്‍ (www.mediavisionnews.in):ജമ്മു– കാശ്മീർ ജില്ലാ കൗൺസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന് മികച്ച നേട്ടം. ഗുപ്കാർ സഖ്യത്തിൽ മത്സരിച്ച സി.പി.ഐ.എം മത്സരിച്ച അഞ്ച് ഡിവിഷനുകളിലും വിജയിച്ചു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഗുപ്കാർ സഖ്യത്തിന്റെ കൺവീനർ.ഫാറൂഖ് അബ്ദുള്ളയാണ് ചെയർമാൻ.
സിപിഐ എമ്മിന് പുറമെ നാഷണൽ കോൺഫറൻസ്, പി.ഡി.പി, ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ്, പീപ്പിൾസ് മൂവ്‌മെന്റ്, അവാമി നാഷണൽ കോൺഫറൻസ് പാർട്ടികളാണ് സഖ്യത്തിലുള്ളത്.
ഗുപ്കാർ സഖ്യം 113 ഡിവിഷനുകളിൽ വിജയിച്ചു. ആദ്യം സഖ്യത്തിലുണ്ടായിരുന്ന കോൺഗ്രസ് പിന്നീട് ഇതിൽ നിന്ന് മാറി ഒറ്റക്ക് മത്സരിച്ച് അവസാന സ്ഥാനത്ത് നിൽക്കുകയാണ്.
തിരഞ്ഞെടുപ്പിൽ വേണ്ടവിധം പ്രചാരണം നടത്താതെ ഇരുന്നിട്ട് പോലും സിപിഐഎം നേടിയ ഈ വിജയം എല്ലാത്തരത്തിലും പ്രാധാന്യം അർഹിക്കുന്നുന്നുണ്ടെന്ന് മുഹമ്മദ് യൂസഫ് തരിഗാമി പറയുന്നു.