ചാരിറ്റിപ്രവർത്തകൻ ആ​ഷി​ഖിന്‍റെ അറസ്​റ്റ്​; ഇത്​ തന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷയെന്ന്​ ഫിറോസ്​

0
280
പാലക്കാട് (www.mediavisionnews.in): ചാരിറ്റി പ്രവർത്തകൻ ആഷിഖ്​ തോന്നക്കലിനെ കള്ളനോട്ട്​ കേസിൽ പൊലീസ്​ അറസ്റ്റ്​ ചെയ്​തതിന്​ പിന്നാലെ പ്രതികരണവുമായി ഫിറോസ്​ കുന്നംപറമ്പിൽ. പൊ​ലീ​സി​ലെ പ്ര​േ​ത്യ​ക​സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മം​ഗ​ല​പു​രം തോ​ന്ന​യ്ക്ക​ൽ കേ​ന്ദ്രീ​ക​രി​ച്ച് ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ആ​ഷി​ഖ് തോ​ന്ന​യ്ക്ക​ൽ (35) പി​ടി​യി​ലാ​യിരുന്നു.
ഇ​യാ​ളു​ടെ കാ​ട്ടാ​യി​ക്കോ​ണ​ത്തെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന്​​ അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും യ​ന്ത്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തതിന്​ പിന്നാലെയാണ്​ ചാരിറ്റി പ്രവർത്തകൻ ഫിറോസിന്‍റെ പ്രതികരണം. ഇത്​ തന്നെ ദ്രോഹിച്ചതിനുള്ള ശിക്ഷയാണെന്നും എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ നന്മയുള്ള യഥാർഥ മനുഷ്യനായി ജീവിക്കൂവെന്നും ഫിറോസ് ഫേസ്​ബുക്കിൽ​ കുറിച്ചു.

ഫിറോസ്​ കുന്നംപറമ്പിൽ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

എന്നെ ദ്രോഹിച്ചതിന് ദൈവം നൽകിയ ശിക്ഷ. താനും തന്നെപ്പോലുള്ള തന്റെകൂടെ ചേർന്ന് നിൽക്കുന്ന കുറെ ചാരിറ്റിക്കാരും എന്നെ ദ്രോഹിച്ചതിന് കണക്കില്ല ഇന്നും നിന്റെ സുഹൃത്തുക്കൾ അത് തുടരുന്നുണ്ട്.എല്ലാം തെറ്റായിപോയി എന്നെക്കൊണ്ട്​ മറ്റുള്ളവർ കളിപ്പിച്ചതാണെന്നും നീ പറഞ്ഞപ്പോഴും എന്‍റെ മനസ്സിലെ മുറിവും എന്‍റെ കണ്ണീരും ദൈവം കണ്ടു

നിന്റെ ദ്രോഹം കാരണമാണ് നാൻ ഒരിക്കൽ ചാരിറ്റിപോലും നിർത്തിയത്, ഇവൻ മാത്രമല്ല ഇതിന്‍റെ അടിവേര്‌ മാന്തിയാൽ ചില നന്മയുടെ വെള്ളരിപ്രാവുകളും കുടുങ്ങും ഇതൊരു പരീക്ഷണമാണ്, എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ നന്മയുള്ള യഥാർഥ മനുഷ്യനായി ജീവിക്കു. ചാരിറ്റി എന്നത് ആരെയെങ്കിലും കാണിക്കാനുള്ള ഒരു വാക്കല്ല, പണമുണ്ടാക്കാനുള്ള മാർഗവുമില്ല വേദനിക്കുന്ന വിഷമിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി ത്യജിക്കാനുള്ള മനസ്സും ശരീരവും വേണം. അവന് വേദനിക്കുമ്പോ നമ്മുടെ കണ്ണിന്നു കണ്ണുനീർ വരണം. അതിനൊന്നും കഴിയില്ലെങ്ങിൽ അത് ചെയ്യുന്നോരെ ദ്രോഹിക്കാതെയെങ്കിലും ഇരിക്കണം

ഇതൊരു ശിക്ഷതന്നെയാണ്. നീ മൂലം കഷ്ടപ്പെട്ട ഒരുപാട് പാവങ്ങളുടെ ശാപത്തിന്റെ ശിക്ഷ……

LEAVE A REPLY

Please enter your comment!
Please enter your name here