മലപ്പുറം (www.mediavisionnews.in):നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തിൽ സജീവമാകാന്‍ ഒരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി രംഗത്ത്.
എംപി സ്ഥാനമൊഴിയുമെന്ന കാര്യത്തില്‍ ഇന്ന് ചര്‍ച്ചയില്ലെന്നും എംപി സ്ഥാനം രാജിവെയ്ക്കുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാജിവിഷയത്തിലെ ചര്‍ച്ച ഇന്നത്തെ പ്രവര്‍ത്തകസമിതിയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനത്തിനായുള്ള ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പങ്കെടുത്ത് മലപ്പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തണമെന്ന് ലീഗ് ഉന്നതാധികാര സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.