Home Latest news ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന മുംബൈയില്‍ അറസ്റ്റില്‍
മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് റെയ്‌നയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായി സഹര്‍ പൊലീസ് വ്യക്തമാക്കി.
സുരേഷ് റെയ്‌നയെ കൂടാതെ ഗായകന്‍ ഗുരു റന്ധാവ ഉള്‍പ്പെടെ 34 പേരെയാണ് റെയ്ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ളൈ ക്ലബില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ഐപിസി സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകളാണ് സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയത്. സമയപരിധി കഴിഞ്ഞും പ്രവര്‍ത്തിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ കാരണങ്ങളുടെ പേരിലാണ് ഡ്രാഗ്നോഫ്‌ളൈ പബില്‍ പൊലീസ് റെയ്ഡ് നടത്തിയത്.
പുതിയ കോവിഡ് വൈറസിന്റെ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതിന് ഇടയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഏരിയകളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ന്യൂ ഇയറിന് മുന്‍പായി മുന്നൊരുക്കം എന്ന നിലയില്‍ ഡിസംബര്‍ 22 മുതല്‍ ജനുവരി 5 വരെ പല നിയന്ത്രണങ്ങളും മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്