ഇതുവരെ ഒരു കമ്പനിയും നല്‍കാത്ത ഞെട്ടിക്കുന്ന ഡാറ്റാ ഓഫറുമായി വോഡഫോണ്‍ ഐഡിയ

0
411

മുംബൈ: കടുത്ത മത്സരം നടക്കുന്ന ടെലികോം രംഗത്ത് വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ഡബിള്‍ ഡാറ്റാ ഓഫറുമായി വോഡഫോണ്‍ ഐഡിയ. ഡബിള്‍ ഡേറ്റ ഓഫറിന് കീഴില്‍, ഉപയോക്താവിന് ലഭിക്കുന്ന പ്രതിദിന ഡേറ്റ ഇരട്ടിയാണ്. ഉദാഹരണത്തിന്, ഉപയോക്താവിന് 1.5 ജിബി പ്രതിദിനം ഡേറ്റ ലഭിക്കേണ്ട പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഡബിള്‍ ഡേറ്റ ഓഫറും ലഭിക്കും. അതായത് 1.5 ജിബി പ്രതിദിന ഡേറ്റയ്ക്ക് പകരം ഉപയോക്താവിന് 3 ജിബി ഡേറ്റ ലഭിക്കും. ഈ ഓഫര്‍ അണ്‍ലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് മാത്രമുള്ളതാണ്.

നിലവിലെ കണക്കനുസരിച്ച്, ഡബിള്‍ ഡേറ്റ ഓഫറിനൊപ്പം വരുന്നത് മൂന്ന് പ്ലാനുകള്‍ മാത്രമാണ്. ഈ മൂന്ന് പ്ലാനുകള്‍ 299, 449, 699 എന്നിങ്ങനെയാണ്. 299 രൂപ പ്രീപെയ്ഡ് പ്ലാനിലും ഡബിള്‍ ഡേറ്റ ഓഫര്‍ ലഭ്യമാണ്. ഈ പ്ലാനില്‍ 4 ജിബി പ്രതിദിന ഡേറ്റാ (ഓഫര്‍ ഇല്ലാതെ 2 ജിബി ഡേറ്റ) ഉപയോഗിക്കാം. 28 ദിവസമാണ് കാലാവധി. ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയ്സ് കോള്‍ ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പ്ലാനിനൊപ്പം വാഗ്ദാനം ചെയ്യുന്ന വിഐ മൂവികളുടെയും ടിവിയുടെയും ഓവര്‍-ദി-ടോപ്പ് (OTT) ആനുകൂല്യമുണ്ട്.

449 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ഡബിള്‍ ഡേറ്റാ ഓഫറിന് കീഴില്‍ 4 ജിബി പ്രതിദിന ഡേറ്റ നല്‍കുന്നു (ഓഫര്‍ ഇല്ലാതെ 2 ജിബി). കൂടാതെ, പരിധിയില്ലാത്ത വോയ്സ് കോള്‍, ദിവസവും 100 എസ്എംഎസ് ആനുകൂല്യങ്ങളും നല്‍കുന്നു. ഉപയോക്താക്കള്‍ക്ക് വിഐ മൂവികളുടെയും ടിവിയുടെയും സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. ഈ പ്ലാനിന്റെ കാലാവധി 56 ദിവസമാണ്.

699 രൂപ പ്രീപെയ്ഡ് പ്ലാനില്‍ ഡബിള്‍ ഡേറ്റാ ഓഫറിന് കീഴില്‍ 4 ജിബി പ്രതിദിന ഡേറ്റ നല്‍കുന്നു (ഓഫര്‍ ഇല്ലാതെ 2 ജിബി). പരിധിയില്ലാത്ത വോയ്സ് കോള്‍, 100 എസ്എംഎസ് ഒപ്പം വിഐ മൂവികളുടെയും ടിവി പ്ലാറ്റ്ഫോമുകളുടെയും സൗജന്യ സബ്സ്‌ക്രിപ്ഷനും ലഭിക്കും. എന്നാല്‍, ഈ പ്ലാനിന്റെ കാലാവധി 84 ദിവസമാണ്.

എന്നാല്‍, ജിയോ, എയര്‍ടെല്‍ ടെലികോം കമ്പനികളുടെ പ്ലാനുകള്‍ നല്‍കുന്നതിനേക്കാള്‍ ഡേറ്റയാണ് വോഡഫോണ്‍ ഐഡിയ നല്‍കുന്നത്. ജിയോയുടെ 599 രൂപ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റയാണ് നല്‍കുന്നത്. 84 ദിവസമാണ് കാലാവധി. എയര്‍ടെലിന്റെ 598 പ്ലാനില്‍ ദിവസം 1.5 ജിബി ഡേറ്റയാണ് നല്‍കുന്നത്. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി.

LEAVE A REPLY

Please enter your comment!
Please enter your name here