ആദ്യത്തെ വോട്ടിങ്ങ് മെഷിന്‍ മാറ്റി, രണ്ടാമത്തെയും മൂന്നാമത്തെയും ചതിച്ചപ്പോള്‍ പൊട്ടിത്തെറിച്ച് നാട്ടുകാര്‍

0
195

പാലക്കാട്: പാലക്കാട് നഗരസഭ പരിധിയിലെ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ബൂത്തില്‍ തുടര്‍ച്ചയായി വോട്ടിങ്ങ് യന്ത്രം തകരാറിലായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍.

ആദ്യത്തെ വോട്ടിങ്ങ് മെഷിന്‍ തകരാറിലായതിനെ തുടര്‍ന്നത് ബാക്കപ്പിനായി വെച്ചിരുന്ന വോട്ടിങ്ങ് മെഷിന്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ നേതൃത്വത്തില്‍ സജ്ജീകരിക്കുകയായിരുന്നു.

എന്നാല്‍ ഇതും പ്രവര്‍ത്തിച്ചില്ല. മൂന്നാമത്തെ മെഷിന്‍ പുറത്തു നിന്ന് എത്തിച്ചതും പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് രാവിലെ മുതല്‍ ക്യൂ നിന്ന വോട്ടര്‍മാര്‍ രോഷാകുലരായത്.

എന്നാല്‍ മൂന്നാമത്തെ മെഷിന് തകരാറുണ്ടോ എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയില്ല.

സ്ഥലത്ത് സാങ്കേതിക വിദഗ്ധര്‍ എത്തി പരിശോധന നടത്തുകയാണ്. വിവരം കളക്ടറുള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരെയെല്ലാവരെയും അറിയിച്ചിട്ടുണ്ട്.

പ്രായമായവരുമുള്‍പ്പെടെ നിരവധി പേരാണ് വോട്ട് ചെയ്യാനായി ക്യൂവില്‍ കാത്തു നില്‍ക്കുന്നത്. രാവിലെ ഏഴ് മണിമുതല്‍ സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ ആര്‍ക്കും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല.

ഇതിനോടകം നിരവധി പേര്‍ വോട്ട് ചെയ്യാനെത്തി മിഷന്റെ തകരാറു കാരണം തിരിച്ചുപോയെന്നും അതിനാല്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചു തരണമെന്നും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആവശ്യപ്പെട്ടു.
നഷ്ടപ്പെട്ട രണ്ട് മണിക്കൂറിന് പകരം രണ്ട് മണിക്കൂര്‍ വൈകിട്ട് നീട്ടി തരണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here