മഞ്ചേശ്വരം: ഹൊസങ്കടിയില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ മഞ്ചേശ്വരം സി ഐ കെ പി ഷൈനിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. പറങ്കിപേട്ടെ സ്വദേശികളായ മുഹമ്മദ് ഫാസ് (20), മുഹമ്മദ് അസീം(18) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5 മണിക്ക് ഹൊസങ്കടിയില്‍ വച്ച് പൊലീസിനെ കണ്ട ഇവര്‍ ഒളിക്കാന്‍ ശ്രമിച്ചതാണ് സംശയത്തിനിടയാക്കിയത്. ഇവരില്‍ നിന്ന് 12000 രൂപ പൊലീസ് കണ്ടെടുത്തു.