പെട്രോള്‍- ഡീസല്‍ വില കൂടി; 11 ദിവസത്തിനിടെ ലിറ്ററിന് വര്‍ധിപ്പിച്ചത് ഒരു രൂപയില്‍ അധികം

0
190

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി.

11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില കൂടാന്‍ കാരണമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പാചക വാതകത്തിനും വില കൂട്ടിയിരുന്നു. 50 രൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.

അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here