നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന്റെ തലേ ദിവസം 21 വയസ് പൂര്‍ത്തിയായ രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ട്

0
359

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച രേഷ്മ മറിയം റോയ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡണ്ടാകും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് പൂര്‍ത്തിയായത്.

ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ അറിയപ്പെടും.

11-ാം വാര്‍ഡില്‍ നിന്നാണ് രേഷ്മ മത്സരിച്ചത്. കഴിഞ്ഞ മൂന്ന് ടേമുകളില്‍ കോണ്‍ഗ്രസ് വിജയിച്ച വാര്‍ഡില്‍ രേഷ്മ അട്ടിമറി ജയമാണ് കാഴ്ചവെച്ചത്.

പ്രസിഡണ്ട് സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തതാണ്. ഇടതുമുന്നണിയില്‍ നിന്ന് വേറെയും വനിതകള്‍ വിജയിച്ചിരുന്നെങ്കിലും രേഷ്മയെ പഞ്ചായത്ത് സാരഥ്യം ഏല്‍പ്പിക്കുകയായിരുന്നു.

70 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രേഷ്മയുടെ വിജയം.

എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗവും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവുമാണ് രേഷ്മ.

LEAVE A REPLY

Please enter your comment!
Please enter your name here