ദുബൈ: യുഎഇയുടെ മാസ്മരിക ഭംഗി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് 0.55 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചത്.
യുഎഇയുടെ പ്രകൃതിദത്തമായ സൗന്ദര്യവും മരുഭൂമിയും വാദികളും കടല്‍ത്തീരങ്ങളും മനോഹരമായ ചരിത്രമുറങ്ങുന്ന കോട്ടകളുമുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘എന്റെ മനോഹരമായ രാജ്യം’ എന്ന തലക്കെട്ടാണ് വീഡിയോ പങ്കുവെച്ച് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ‘വേള്‍ഡ്‌സ് കൂളസ്റ്റ് വിന്റര്‍’ എന്ന പേരില്‍ സഞ്ചാരികളെ യുഎഇയിലേക്ക് സ്വാഗതം ചെയ്തുള്ള പദ്ധതിക്ക് ശൈഖ് മുഹമ്മദ് തുടക്കമിട്ടിരുന്നു.
بلادي الجميلة ..#أجمل_شتاء_في_العالم pic.twitter.com/GHvVSgU174
— HH Sheikh Mohammed (@HHShkMohd) December 25, 2020