Friday, July 18, 2025
Home Kerala അബ്ദുള്‍ നാസർ മദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അബ്ദുള്‍ നാസർ മദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
198

ബെംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസർ മദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്നാണ് ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായി മദനിയുടെ ബന്ധുക്കൾ പറഞ്ഞു. ബെംഗളൂരു സ്ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സൺ ടൗണിലെ ഫ്ലാറ്റിലാണ് കഴിയുന്നത്. കേസില്‍ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here