വികസന തുടർച്ചയ്ക്ക് ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കണം – ടി ഇ അബ്ദുല്ല

0
230

കുമ്പള: കാസർകോട് ജില്ലയുടെ വികസന തുടർച്ചയ്ക്ക് ജില്ലാ പഞ്ചായത്തിൽ യു ഡി എഫ് ഭരണം തുടരണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ടി ഇ അബ്ദുള്ള പറഞ്ഞു. ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷൻ യു ഡി എഫ് കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

യു ഡി എഫ്‌ മഞ്ചേശ്വരം മണ്ഡലം കൺവീനർ മഞ്ചുനാഥ ആൾ വ അധ്യക്ഷത വഹിച്ചു.എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീർ ഹാജി, വി പി അബ്ദുൽ കാദർ, കരിവള്ളൂർ വിജയൻ , പി എ അഷ്റഫലി, കെ സാമിക്കുട്ടി, എം അബ്ബാസ്, എ കെ ആരിഫ്, ഗണേഷ് ഭണ്ഡാരി, അഷ്റഫ് കാർളെ, ആർ ഗംഗാധരൻ, അഷ്റഫ് കൊടിയമ്മ, എ കെ ആരിഫ്, അസീസ് കളത്തൂർ, എം എ നജീബ്, കെ വി യൂസഫ്, മുജീബ് കമ്പാർ, എസ് പി സലാഹുദ്ധീൻ, സയ്യിദ് യഹ് യ തങ്ങൾ, സബൂറ എം, ബിന്ദ ബെഞ്ചമിൻ, സീനത്ത് നസീർ, ശാരദ, സവിത, സുഹ്റ അബ്ദുൽ കാദർ സംബന്ധിച്ചു.

കൺവെൻഷനിൽ യു ഡി എഫ് സ്ഥാനാർത്ഥി ജമീല സിദ്ധീഖിൻ്റെ വിജയത്തിനായി 501 അംഗ തിരഞ്ഞടുപ്പ് സമിതി രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here