തൃക്കരിപ്പൂർ ∙ സിറ്റിങ് യുഡിഎഫ് സീറ്റുകളിൽ ചെങ്കൊടി പാറിക്കാൻ ഉപ്പയും മകളും മത്സരത്തിന്. പടന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഷിഫാ കുൽസു അഷ്റഫും പതിനഞ്ചാം വാർഡിലെ കെ.എ.മുഹമ്മദ് അഷ്റഫും ആണ് ശ്രദ്ധേയരായ ഈ സ്ഥാനാർഥികൾ. മുഹമ്മദ് അഷ്റഫിന്റെ മകളാണ് ഷിഫ. ഇരുവരും സിപിഎം സ്ഥാനാർഥികൾ.
ഇരുവരും മത്സരിക്കുന്ന രണ്ടു വാർഡുകളും മുസ്‌ലിം ലീഗിന്റെ പരമ്പരാഗത സീറ്റാണ്. ഇവിടെ അട്ടിമറിയുണ്ടാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഉപ്പയും മകളും ഏറ്റെടുത്തത്. കഴിഞ്ഞ വർഷം അഞ്ചാം വാർഡിൽ ഇടതുമുന്നണിക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. അഷ്റഫിന്റെ പാത പിന്തുടർന്നു ഷിഫ വിദ്യാർഥി രാഷ്ട്രീയത്തിലുണ്ട്. എസ്എഫ്ഐ ചെറുവത്തൂർ ഏരിയാ കമ്മിറ്റി അംഗമാണ്. കർഷക സംഘം പടന്ന ടൗൺ യൂണിറ്റ് സെക്രട്ടറിയാണ് മുഹമ്മദ് അഷ്റഫ്.