മണിയമ്പാറ പുഴയിൽ കാണാതായ ഉപ്പള സ്വദേശിയായ യുവാവിന്റെ മൃദദേഹം കണ്ടെത്തി

0
249

ബദിയടുക്ക: (www.mediavisionnews.in) മണിയംപാറ ഷിറിയ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഉപ്പള സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉപ്പള ഹിദായത്ത് നഗറിലെ ഇംതിയാസ് മുഹമ്മദി(43)ന്റെ മൃതദേഹമാണ് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ കണ്ടെത്തിയത്. കുളിക്കാന്‍ ഇറങ്ങിയ സ്ഥലത്തിന് അല്‍പ്പം അകലെയായി മരത്തിന്റെ വേരില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ശനിയാഴ്ച വൈകിട്ടോടെയാണ് ഇംതിയാസ് പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ശനിയാഴ്ച മുതല്‍ പുഴയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. നേരത്തെ കപ്പലില്‍ ജോലി ചെയ്തിരുന്ന ഇംതിയാസ് പിന്നീട് നാട്ടില്‍ ടാക്‌സി ഡ്രൈവര്‍ആയി ജോലി ചെയ്തുവരികയായിരുന്നു.

ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി. മുഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ് ഇംതിയാസ്. ഭാര്യ: മെഹ്‌നാസ്. മക്കള്‍: ഇസ്ഹാഖ്, മിനാസ്.

LEAVE A REPLY

Please enter your comment!
Please enter your name here