മജിർപള്ളയിൽ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

0
187

മഞ്ചേശ്വരം: (www.mediavisionnews.in) യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മജിര്‍പ്പള്ളം കോളിയൂരിലെ വാസുദേവ-ഗുലാബി ദമ്പതികളുടെ മകന്‍ സമ്പത്ത് (22) ആണ് മരിച്ചത്. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് മജിര്‍പ്പള്ളത്ത് നിര്‍മ്മാണം നടക്കുന്ന വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ രാത്രി 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം മംഗല്‍പ്പാടി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here