കാസർകോട് : വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച് യു.ഡി.എഫിൽ ധാരണയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച എട്ട് ഡിവിഷനുകളിൽ തന്നെ മുസ്‌ലിം ലീഗ് ഇത്തവണയും മത്സരിക്കും. എട്ട് ഡിവിഷനുകളിൽ കോൺഗ്രസും മത്സരിക്കും. മടിക്കൈയിൽ സി.എം.പി.യെ മത്സരിപ്പിക്കാനും യു.ഡി.എഫ്. ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. മഞ്ചേശ്വരം, കുമ്പള, സിവിൽ സ്റ്റേഷൻ, ചെങ്കള, എടനീർ, ദേലംപാടി, പെരിയ, ചെറുവത്തൂർ ഡിവിഷനുകളിലാണ് മുസ്‌ലിം ലീഗ് മത്സരിക്കുക. വോർക്കാടി, പുത്തിഗെ, ഉദുമ, ബേഡകം, കള്ളാർ, പിലിക്കോട്, ചിറ്റാരിക്കൽ, കരിന്തളം എന്നിവിടങ്ങളിൽ കോൺഗ്രസും മത്സരിക്കും.