തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർകോട് ബ്ലോക്ക് പഞ്ചയാത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർത്ഥി അഷ്‌റഫ് കർള പാണക്കാട് കൊടപ്പനക്കൽ തറവടിലെത്തി അനുഗ്രഹം വാങ്ങി. സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തിയ ശേഷം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ എന്നിവരെ സന്ദർശിച്ച് ആശിർവാദം തേടി.
മസ്കറ്റ് കെ എംസിസി ഉപദേശകസമിതി ചെയർമാനും വാണിജ്യ പ്രമുഖനുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, വ്യവസായ പ്രമുഖർ, അഷ്‌റഫ് കോട്ടക്കൽ എന്നിവർ സംബന്ധിച്ചു.

