കഴിഞ്ഞ 24 മണിക്കൂറിൽ 45,882 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90ലക്ഷം കടന്നു

0
220

ദില്ലി (www.mediavisionnews.in) : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ  കോവിഡ് ബാധിതരുടെ എണ്ണം 90,04,366 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 584 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,32,162 ആയി. ഇതിനോടകം 84,28,410 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. ഇതില്‍ 44,807 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രോഗമുക്തി നേടിയത്.

ഇതുവരെ 12,95,91,786 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,83,397 പരിശോധനകള്‍ നടത്തിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പതിനേഴര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here